---
title: "മുതലും പലിശയും തിരിച്ചടച്ചിട്ടും ഭീഷണി? പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി"
english_title: "Threatened despite repaying principal and interest? Housewife commits suicide after being threatened by moneylender"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309698/Threatened despite repaying principal and interest? Housewife commits suicide after being threatened by moneylender"
published_at: "2025-08-20T05:31:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a510834fbef_1000298473.png"
keywords: []
---

# മുതലും പലിശയും തിരിച്ചടച്ചിട്ടും ഭീഷണി? പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി

> **Lead Summary:** കൊച്ചി :വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി.

## Article Content

കൊച്ചി :വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി.

എറണാകുളം കോട്ടുവള്ളി സ്വദേശിനി ആശ ബെന്നിയാണ് (42) മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ആശയെ വീട്ടിൽ നിന്ന് കാണാതായത്. പിന്നാലെ വീടിനു സമീപത്തെ പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയിൽ നിന്ന് പലിശക്ക് പണം വാങ്ങിയിരുന്നു. മുതലും പലിശയും തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നുവെന്ന് ആശയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ബ്ലേഡ് സംഘത്തിനെതിരെ ഇന്നലെ ആശ ആലുവ റൂറൽ എസ്‌പിക്ക് പരാതി നൽകിയിരുന്നു. പരാതിക്കു പിന്നാലെ പറവൂർ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി. ഇതിനു പിന്നാലെ പലിശക്കാർ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി.

ഇതിൽ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ്, ഭാര്യ ബിന്ദു എന്നിവർക്കെതിരെ ആശ എഴുതിയ ആത്മഹത്യ കുറിപ്പും വീട്ടിൽ നിന്ന് ലഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309698/Threatened despite repaying principal and interest? Housewife commits suicide after being threatened by moneylender)